തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി
ലകോനൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ ആത്മഹത്യ ചെയ്‌തു. സിആർപിഎഫ് ജവാനായ കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്‌ട്രീറ്റിൽ എം.എൻ വിപിൻദാസ്(37)ആണ് സ്വയം വെടിവച്ച് മരിച്ചത്. ഡ്യൂട്ടി ആവശ്യങ്ങൾക്കുളള തോക്കുപയോഗിച്ച് വെടിവച്ചത്.

വിപിൻദാസിന്റെ നാട്ടിൽ വീടിന്റെ കുറ്റിയടിക്കൽ കർമ്മത്തിന് പങ്കെടുക്കാൻ അവധിയപേക്ഷ നൽകിയിരുന്നു. എന്നാൽ മേലധികാരികൾ അവധി അപേക്ഷ പരിഗണിക്കാത്തതിന്റെ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് വിവരം. യുപിയിലെ ചന്ദൗലിയിലായിരുന്നു വിപിൻദാസ് ജോലി ചെയ്‌തിരുന്നത്.