പെന്‍ഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു
മലപ്പുറം; തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടച്ച് 60 വയസ്സ് കഴിഞ്ഞ പൂര്‍ത്തിയായ വിധവകള്‍ക്കും വികലാംഗര്‍ക്കും ഇരട്ട പെന്‍ഷന്‍ പേര് പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി സര്‍ക്കാര്‍ തിരുത്തണമെന്ന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി ഡി സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ സലീം അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് പി കെ മണി സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി കെ പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഒ പി കൃഷ്ണദാസ് (പ്രസിഡന്റ്),കെ പ്രഭാകരന്‍ (സെക്രട്ടറി),വി സുരേഷ് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.പ്രസവധനസഹായം അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക,ക്ഷേമനിധി അംശാദായം വര്‍ദ്ധിപ്പിച്ചശേഷം റിട്ടയര്‍മെന്റ് തുക വെട്ടിക്കുറക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഫോട്ടോ; ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി പി ഡി സണ്ണി ഉദ്ഘാടനം ചെയ്യുന്നു