രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കാലാവധി തീരുന്നത്. മാര്‍ച്ച് 31-നാണ് തിരഞ്ഞെടുപ്പ് നടക്കുക.
കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 14-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും.
വോട്ടെടുപ്പ് മാര്‍ച്ച് 31-ന് നടക്കും. രാവിലെ 9 മണി മുതല്‍ നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.