ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ ദിന സെമിനാർ നടത്തി
തിരൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിന സെമിനാർ നടത്തി. താഴെ പാലം സംഗമം റസിഡൻസി ഹാളിൽ നടന്ന സെമിനാർ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി പി റജീന ഉദ്ഘാടനം ചെയ്തു. സി പി റംല അധ്യക്ഷയായി.

മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കൽ എന്ന വിഷയത്തിൽ ദേശിയ വനിതാ സുരക്ഷ മിഷൻ റിസോഴ്സ് പേഴ്സൻ അഡ്വ.എം വി സിന്ധു വിഷയാവതരണം നടത്തി. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺമാരെ ആദരിച്ചു. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ശാലിനി,
ഗീത പള്ളിയേരി, ദിൽഷ പ്രകാശ്, ലത, കെ ഉഷ എന്നിവർ സംസാരിച്ചു. സീനത്ത് ഇസ്മായിൽ സ്വാഗതവും എം ഇ വൃന്ദ നന്ദിയും പറഞ്ഞു.