Fincat

വീടിന് തീപിടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞുൾപ്പടെ അഞ്ച് പേർ മരിച്ചു.

വർക്കല: വീടിന് തീപിടിച്ച് കുട്ടിയുൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വർക്കല ചെറുന്നിയൂരിലാണ് സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

1 st paragraph

പ്രതാപന്റെ മൂത്തമകൻ നിഖിലിന്(29) ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുനില വീടിനാണ് തീപിടിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്.

2nd paragraph

അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ആറു മണിയോടെയാണ് തീയണയ്ക്കാൻ കഴിഞ്ഞത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റൂറൽ എസ് പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി.