ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പാദ വാര്‍ഷിക നികുതി കുറക്കണമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

മലപ്പുറം: ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പാദ വാര്‍ഷിക നികുതി കുറക്കണമെന്ന് ജില്ലാ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മറ്റ് സംസ്ഥാനങ്ങളെക്കാള്‍ 70 ശതമാനം കൂടുലാണ് കേരളത്തില്‍ നികുതി ഈടാക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സൗത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ സെക്രട്ടറി ജി ആര്‍ ഷണ്‍മുഖപ്പ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച് അഷറഫ് അധ്യക്ഷത വഹിച്ചു.

സൗത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ യോഗവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
സംസ്ഥാന ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ കെ ഹംസ മുഖ്യ പ്രഭാഷണം നടത്തി.ജവഹര്‍ ബാഷ (തെലുങ്കാന),ശുഭംസുന്ദരരാജ്(ചെന്നൈ),സെന്തില്‍ കുമാര്‍ (പോണ്ടിച്ചേരി),കുമാരസ്വാമി (തമിഴ്‌നാട്),കെ ബാലചന്ദ്രന്‍,കെ ജാഫര്‍,എന്‍ കെ സി ബഷീര്‍,കെ ടി സമീര്‍,ടി പി നജീബ്, കെ എം ഷാബിര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ധന വില കുറക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.