Fincat

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. നേരത്തെ എട്ടു തവണ ജാമ്യം അനുവദിച്ചിരുന്നു.

1 st paragraph

1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. പിന്നീട് പിതാവിന്റെ അസുഖം, സഹോദരീ പുത്രിയുടെ വിവാഹം, വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്.

2nd paragraph

രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിൽ രണ്ടു ബാറ്ററികൾ വാങ്ങി നൽകി എന്നതാണ് പേരറിവാളന്റെ പേരിലെ കുറ്റം. 2014ൽ സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചിരുന്നു. എസ് നളിനി, മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. മൂന്ന്​ ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ്​ പ്രതികളെയും വിട്ടയക്കണമെന്നാണ്​ തമിഴ്​നാട്​ സർക്കാർ നിലപാട്​.