ഉത്തർപ്രദേശിൽ ബിജെപി തരംഗം ഉറപ്പിച്ചു ലീഡ് നില; യോഗി രണ്ടാം വട്ടവും അധികാരത്തിലേക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് നേട്ടം. കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഇത്തവണയും ഉണ്ടാകുക എന്നാണ് ഫലസൂചനകൾ. ഉത്തർ പ്രദേശിൽ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. ഉത്തർപ്രദേശിൽ ബിജെപി ലീഡ് 200് കടന്ന് കുതിക്കുകയാണ്. എസ് പി പിന്നിലാണ്. യു.പിയിൽ ബിജെപി ഭരണം നിലനിർത്തുന്നതിന്റെ സാധ്യതയേറി.
അഖിലേഷിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നതിന്റെ സൂചനയും ആദ്യഘട്ട ഫലങ്ങളിലുണ്ട്. 100 സീറ്റുകളിലാണ് എസ്‌പി മുന്നിട്ടുനിൽക്കുന്നത്. ബി.എസ്‌പി അഞ്ച് സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നതായാണ് ആദ്യഘട്ട ഫലങ്ങൾ വ്യക്തമാകുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന റായ്ബറേലി, അമേഠി സീറ്റുകളിലൊക്കെ ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് വിട്ട അതിഥിസിങ് റായ്ബറേലി ലീഡ് ചെയ്യുന്നുണ്ട്.