കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപ്പണം മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട.കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുഴൽപ്പണം പിടികൂടിയത്. 1.45 കോടി രൂപയാണ് ഇന്ന് പിടികൂടിയത്.എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം മലപ്പുറത്ത് നിന്ന് പിടികൂടിയിരുന്നു.വളാഞ്ചേരിയിൽ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ദമ്പതികളാണ് പിടിയിലായത്. 1.89 കോടി രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുക്കിവെച്ച നിലയിലായിരുന്നു പണം.

3 ദിവസംകൊണ്ട് 4 കോടി രൂപയാണ് മലപ്പുറത്ത് നിന്നും പിടികൂടാനായത്.പെരിന്തൽമണ്ണ, വേങ്ങര, വളാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പണം പിടികൂടിയത്.