Fincat

ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലറയിൽ ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ കോട്ടൂർ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭർത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

1 st paragraph

വൈകിട്ട് വീട്ടുകാർ മുറിയിലെത്തി നോക്കുമ്പോഴാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

2nd paragraph