പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം; സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാരെ പാടെ അവഗണിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഡി. സി. സി. ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ സമാപിച്ചു. പ്രതിഷേധ യോഗം അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി എ ഹരിഹരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ എം സി കെ വീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ വി എ ലത്തീഫ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ സുന്ദരന്‍ സ്വാഗതവും ജില്ലാ ട്രഷര്‍ എം. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

പ്രകടനത്തിന് വി സി നാരായണന്‍കുട്ടി, മത്തലി ബാലകൃഷ്ണന്‍, ജി. ഉണ്ണികൃഷ്ണപിള്ള, സി പി തോമസ്, എ ചന്ദ്രശേഖരനുണ്ണി, കെ പി കൃഷ്ണന്‍, ടി വി രഘുനാഥ്, സി ഉണ്ണികൃഷ്ണന്‍ നായര്‍, കെ നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.