എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതി ഇന്ന് തുടക്കമാകും

മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐഎംഎ മലപ്പുറം ജില്ലാ ഘടകവും നടപ്പിലാക്കുന്ന എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതിക്ക് ഇന്ന് (16.03.2022) തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് മലപ്പുറം ഐഎംഎ ഹാളില്‍ നടക്കുന്ന  ജില്ലാതല ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘടനം  ഐ എം എ ഉത്തര മേഖല ജോയിന്റ് സെക്രട്ടറി ഡോ.  പി നാരായണന്‍ നിര്‍വഹിക്കും. ജില്ലയിലെ പത്ത് ശാഖകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുക്കും.