Fincat

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ഭാരതപ്പുഴയിൽ ചെറുതുരുത്തി തടയണയിൽ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

1 st paragraph

പൊക്കിൾക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെൺകുട്ടിയുടേതാണെന്നാണ് സംശയം. തടയണയുടെ ഷട്ടറിൽ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

2nd paragraph

തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു.