എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ് പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഈ മാസം 31 മുതലാണ് SSLC പൊതു പരീക്ഷകൾ ആരംഭിക്കുന്നത്. 30 മുതൽ പ്ലസ് ടു തിയറി പരീക്ഷകൾ തുടങ്ങും.