Fincat

തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9 രൂപയുമാണ്. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും ഒറ്റയടിക്ക് 50 രൂപ കൂട്ടിയിരുന്നു.

1 st paragraph

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത. എണ്ണവില വര്‍ദ്ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ദ്ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിനു തയാറെടുക്കുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ദ്ധനവിനും കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചെലവ് കൂടും.

2nd paragraph

റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില, ബ്രാക്കറ്റിൽ ഇന്നത്തെ വർധനവ്

ആലപ്പുഴ – 106.37 (+0.87)

കൊച്ചി- 105.89 (+0.87)

വയനാട്- 107.14 (+0.87)

കണ്ണൂർ – 106.15 (+0.88)

കാസർകോട് – 107.12 (+0.87)

കൊല്ലം – 107.36 (+0.87)

കോട്ടയം – 106.41 (+0.88)

കോഴിക്കോട് – 106.19 (+0.87)

മലപ്പുറം – 106.69 (+0.87)

പാലക്കാട് – 107.22 (+0.87)

പത്തനംതിട്ട- 107.01 (+0.87)

തൃശൂർ – 106.55 (+0.87)

തിരുവനന്തപുരം – 108.09 (+0.88)

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില, ബ്രാക്കറ്റിൽ ഇന്നത്തെ വർധനവ്

ആലപ്പുഴ- 93.54 (+0.84)

കൊച്ചി- 93.09 (+0.84)

കൽപ്പറ്റ- 94.22 (+0.84)

കണ്ണൂർ – 93.35 (+0.84)

കാസർകോട് – 94.27 (+0.84)

കൊല്ലം – 94.47 (+0.84)

കോട്ടയം- 93.58 (+0.85)

കോഴിക്കോട്- 93.40 (+0.85)

മലപ്പുറം – 93.87 (+0.84)

പാലക്കാട് – 94.34 (+0.85)

പത്തനംതിട്ട – 94.15 (+0.85)

തൃശൂർ – 93.71 (+0.84)

തിരുവനന്തപുരം – 95.15 (+0.84)