ബൈക്ക് മോഷ്ടാക്കൾ നിലമ്പൂർ പൊലീസിന്റെ പിടിയിൽ
മലപ്പുറം: എക്സൈസ് ഉദ്യോഗസ്ഥന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹിമാലയ മോട്ടോസൈക്കിൾ മോഷ്ടിച്ച് വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച് വിൽപ്പന നത്തിയ കേസ്സിലെ പ്രതികളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
നിലമ്പൂർ വെളിയംതോട് എക്സൈസ് റേഞ്ച് ഓഫീസിനു സമീപം നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് മുതുവല്ലൂർ തങ്ങൾ പടി സ്വദേശി വെളുത്താലിൽ മുഹമ്മദ് നിസാം (22), മുതുവല്ലൂർ തവനൂർ സ്വദേശി മേത്തലയിൽ കുന്നത്ത് മുസമ്മിൽ (20), വിളയിൽ മുണ്ടമ്പറമ്പ് സ്വദേശി കാനത്തും കുണ്ടിൽ മുഹമ്മദ് ഇർഫാൻ, (21) തവനൂർ മുണ്ടിലാക്കൽ സ്വദേശി മേത്തലയിൽ കുന്നത്ത് അമീൻ മുബാറക് (21), മുതുവല്ലൂർ നീറാട് സ്വദേശി കൈ തോട്ടത്തിൽ മുഹമ്മദ് നസീഫ് (20) എന്നിവരെ നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിനായി ബൈക്കിൽ കറങ്ങി നടക്കുകയായിരുന്ന മുസമ്മിലും, നിസാമും, ഇർഫാനും പുലർച്ചെ 01.00 മണിയോടെ എക്സൈസ് റേഞ്ച് ഓഫീസിനു സമീപം നിർത്തിയിട്ട ബൈക്ക് കളവു ചെയ്തു കൊണ്ടു പോവുകയായിരുന്നു.
തുടർന്ന് 25000 രൂപക്ക് ബൈക്ക് വാങ്ങിയ മുബാറകും, നസീഫും മറ്റൊരു നമ്പർ പതിച്ച് ഉപയോഗിച്ച് വരവെയാണ് പിടിയിലായത്. പ്രതികൾക്കെതിരെ ബൈക്ക് മോഷണത്തിന് അരീക്കോട്, വാഴക്കാട് പൊലീസ് സ്റ്റേഷനിലുകളിലും, ബാർ ഹോട്ടലിൽ അക്രമം നടത്തിയതിന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കേസ്സ് നിലവിലുണ്ട്.
പ്രതികൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നു. നിലമ്പൂർ ടക നവീൻ ഷാജ്, അടക മാരായ കെ. അനിൽകുമാർ, അൻവർ സാദത്ത്, സിപിഓമാരായ കെ.ടി. ആഷിഫ് അലി, ടി.നിബിൻദാസ്, സജീഷ് തോപ്പിൽ, ഇ.രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത