രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിപ്പിച്ചത്.

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വയും ബുധനും വർധനവുണ്ടായി. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.