Fincat

കടുംപിടുത്തം തുടർന്ന് സ്വകാര്യ ബസ് ഉടമകൾ; സമരം തീരാൻ ഇനിയും ദിവസമെടുക്കും

പാലക്കാട്: രണ്ടിൽ ഒന്നറിഞ്ഞേ പിന്മാറ്റമുള്ളൂ എന്ന കടുത്ത നിലപാടിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തങ്ങളുമായി ഇതുവരെ സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

1 st paragraph

രണ്ട് രൂപക്ക് യാത്ര ചെയ്യേണ്ട വിദ്യാർത്ഥികളെ 17 രൂപക്ക് കൊണ്ടുപോകാം. നൂറ്റമ്പതും ഇരുന്നൂറും രൂപക്ക് വരെ യാത്ര ചെയ്യേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടും സംസ്ഥാനത്തെ ബസുടമകളെ വിളിച്ചു വരുത്തി സർക്കാർ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ശരിയാക്കിത്തരും എന്ന് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്‌നം തീരില്ല. അതു കൊണ്ട് യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ഗോപിനാഥൻ വ്യക്തമാക്കി.

2nd paragraph

അതേസമയം സ്വകാര്യ ബസ് സമരം കാരണം സ്‌കൂളിലേക്കെത്താൻ കഴിയാതെ വിദ്യാർത്ഥികൾ വലയുകയാണ്. ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന വിദ്യാർത്ഥികളേയാണ് സമരം കൂടുതലായും വലയ്ക്കുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതൽ യാത്രാപ്രശ്‌നം നേരിടുന്നത്. പരീക്ഷകൾ നടക്കുന്ന സമയമായതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർത്ഥികൾ സ്‌കൂളിലെത്തുന്നത്. ബസ് ഇല്ലാത്തത് കാരണം പലരും പരീക്ഷയ്ക്ക് എത്താൻ സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലാകട്ടെ തിക്കിത്തിരക്കിയാണ് യാത്ര.

മലബാറിലും മധ്യ കേരളത്തിലും കെ റെയിൽ സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ തൽകാലം സമരം ചെയ്യുന്നവർക്ക് പണി കൊടുക്കാൻ വേണ്ടി സ്വകാര്യ ബസ് സമരം സർക്കാർ ത്ന്നെ നീക്കി കൊണ്ടു പോവുകയാണെന്ന വാദവും സജീവമാണ്. അതിവേഗ യാത്രയ്ക്ക് വേണ്ടി നിൽക്കുന്ന സർക്കാർ അത്യാവശ്യ യാത്ര പോലും മുടക്കുന്ന അവസ്ഥ. ഇതിൽ ജനങ്ങൾ പ്രതിഷേധത്തിലുമാണ്. പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ഇതിനെ ആരും എതിർക്കുകയുമില്ല. എന്നിട്ടും ബസ് ചാർജ്ജ് കൂട്ടാതെ സമരത്തിന് സാഹചര്യമൊരുക്കി സർക്കാർ.

സമരം പ്രഖ്യാപിച്ച ശേഷം വിളിച്ച് ചർച്ച ചെയ്തിരുന്നുവെങ്കിൽ പോലും ഉടമകൾ സമരത്തിൽ നിന്ന് പിന്മാറുമായിരുന്നു. അത്രയേറെ ദുരിതം അവർ അനുഭവിക്കുന്നുണ്ട്. അതിനിടെ കേരളത്തിലെ സാധാരണ ജനം മൂന്ന് ദിവസമായി ബസ് സമരത്തിൽ വലയുകയാണെന്നും ഒരു ചർച്ച നടത്താൻ പോലും സർക്കാരിനെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. വരേണ്യ വർഗത്തിന് വേണ്ടിയുള്ള സിൽവർലൈൻ മാത്രമാണോ പൊതുഗതാഗതമെന്നും സാധാരണക്കാരന് ഒന്നുംവേണ്ടേയെന്നും സതീശൻ ചോദിച്ചു. ഈ ചർച്ച സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ്.

കെ റെയിലിൽ ആകെ ആശയക്കുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ പറയുന്നു റവന്യൂ വകുപ്പാണ് കല്ലിടുന്നതിനുള്ള ഉത്തരവാദികളെന്നാണ്. റവന്യൂ വകുപ്പ് മന്ത്രി പറയുന്നത് കെ റെയിലിൽ ബോധമുള്ളവർ ഉണ്ടെങ്കിൽ അവർ പറയില്ല ഉത്തരവാദി റവന്യൂ വകുപ്പാണെന്ന്. ഇതിപ്പോൾ ആരാണ് കല്ലിടുന്നതെന്ന് ഒരു വ്യക്തതയുമില്ല. ദുരൂഹത തുടരുകയാണ്. ബഫർ സോണിലും ഇതുപോലെ ദുരൂഹതയോടെയുള്ള പ്രതികരണമാണ് ഉണ്ടായത്. മന്ത്രി സജി ചെറിയാൻ പറയുന്ന ബഫർ സോണില്ലെന്ന്. ഇതെല്ലാം ചർച്ചയാക്കുന്നുണ്ട് വിഡി സതീശൻ. പൊതു പണിമുടക്ക് കഴിഞ്ഞ് ചർച്ച മതിയെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.

ആന്റണി രാജുവാണ് ഗതാഗത മന്ത്രി. ചർച്ച നടത്താൻ ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണം. ഇത് കിട്ടാത്തതു കൊണ്ടാണ് ചർച്ച നീളുന്നതെന്നാണ് സൂചന.