Fincat

പണിമുടക്ക് അനാവശ്യം; കടകൾ തുറന്ന് പ്രവർത്തിക്കും; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊറോണ തീർത്ത പ്രതിസന്ധിയിൽ നിന്ന് പൂർണ്ണമായും കരകയറാൻ വ്യാപാരികൾക്ക് സാധിച്ചിട്ടില്ല. നിലവിൽ കൊറോണ ഭീഷണി മാറി വരുന്ന സാഹചര്യത്തിൽ തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മാത്രം പരിഗണിച്ചുള്ള പണിമുടക്ക് അനാവശ്യമാണ്. തൊഴിലാളി സംഘടനകൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

1 st paragraph

പണിമുടക്കിൽ പങ്കെടുക്കാൻ പല തരത്തിലുള്ള ഭീഷണികൾ വ്യാപാരികൾ നേരിടുന്നുണ്ട്. വ്യാപാരികളുടെ ഒരാവശ്യങ്ങളും പരിഗണിച്ചുള്ള പണിമുടക്കല്ല നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പണിമുടക്ക് ദിവസം കടകൾ തുറന്ന് പ്രവർത്തിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.

2nd paragraph

പണിമുടക്ക് ദിവസം കടകൾ പ്രവർത്തിക്കാൻ പോലീസ് സഹായം ആവശ്യപെട്ടതായും വ്യാപാരികൾ വ്യക്തമാക്കി. 28 ന് രാവിലെ 6 മണി മുതൽ 30 ന് രാവിലെ 6 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പന്നിമുടക്കാന് ആഹ്വാനം ചെയ്തിരിക്കുന്നത്.