Fincat

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കൂടുന്നത്.

1 st paragraph

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108 രൂപ 21 പൈസയും, ഡീസലിന് 95 രൂപ 38 പൈസയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് നാല് രൂപയിലധികവും ഡീസലിന് മൂന്ന് രൂപ തൊണ്ണൂറ്റിയാറ് പൈസയുമാണ് വർദ്ധിപ്പിച്ചത്.

2nd paragraph

ഇന്നലെ ഡീസൽ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടിയിരുന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർദ്ധന പുനരാരംഭിച്ചത്. വരും ദിവസങ്ങളിലും വില വർദ്ധിക്കുമെന്നാണ് സൂചന.