പതിവുപോലെ ഇരുട്ടടി തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. ഏഴ് ദിവസത്തിനിടെ ഇന്ധനവില നാലര രൂപയ്ക്ക് മുകളിലാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108 രൂപ 52 പൈസയും ഡീസലിന് 95 രൂപ 75 പൈസയുമായി.

137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും വില കൂടിയേക്കും. ഇന്ധന വിലവർദ്ധനയ്ക്കെതിരെ ഏപ്രിൽ രണ്ടിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.