Fincat

മുൻ പ്രധാനമന്ത്രിമാരുടെ രാജ്യത്തിനായുള്ള സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിമാർ രാജ്യത്തിനേകിയ സംഭാവനകൾ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കാൻ കേന്ദ്രസർക്കാർ. ഡൽഹിയിലെ നെഹ്‌റു മ്യൂസിയത്തിൽ 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകൾ വെളിവാക്കുന്ന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അംബേദ്കർ സെന്ററിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

1 st paragraph

മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ജനങ്ങളെ അറിയിക്കുന്നതിനായി ഒരു കേന്ദ്രമെന്ന ആശയം ആദ്യം ഫലവത്താക്കാൻ പോകുന്നത് എൻഡിഎ സർക്കാരാണ്. പ്രധാനമന്ത്രി സംഗ്രഹാലയ എന്ന പേര് നൽകിയ കേന്ദ്രം അടുത്ത മാസം 14 ന് ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രിൽ 14 നാണ് ബിആർ അംബേദ്കറുടെ ജന്മവാർഷികം (അംബേദ്കർ ജയന്തി). ഈ ദിനത്തിൽ ബിആർ അംബേദ്കർ മ്യൂസിയം സന്ദർശിക്കാൻ പ്രധാനമന്ത്രി എംപിമാരോടും, ബിജെപി പ്രവർത്തകരോടും ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ പങ്കെടുത്തു.

2nd paragraph

അംബേദ്കർ ജയന്തിയുടെ ഭാഗമായി രാജ്യത്ത് വിപുലമായ ആഘോഷപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഏപ്രിൽ ആറ് മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ 14 ന് അവസാനിക്കും. അതേസമയം യോഗത്തിൽ ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തേണ്ട പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തു.