Fincat

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും
മലപ്പുറം;വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും എതിരെ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നിലമ്പൂര്‍ താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട മദ്യനിരോധന സമിതി പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി വര്‍ഗീസ് തള്ളിനാള്‍ (പ്രസിഡന്റ്) ,പി കെ ജിനേഷ് കുമാര്‍ (സെക്രട്ടറി), ടി കെ രാധ (ജോയിന്റ് സെക്രട്ടറി) ,കെ മുനീര്‍ (ട്രഷറര്‍), ഡോ:ജോണ്‍സണ്‍ തേക്കടി ,പി ടി മുസ്തഫ ,ജോസ് എബ്രഹാം, എം റിയാസ് ,പി ടി ജോയ് (ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.