Fincat

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര യോഗം തിങ്കളാഴ്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല മന്ത്രി വി.അബ്ദുറഹിമാന് ചുമതല നല്‍കി. മന്ത്രി തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു.

1 st paragraph

കരിപ്പൂരിന്റെ വികസനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കരിപ്പൂരിലുണ്ടായ അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യോമയാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

2nd paragraph

ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരിപ്പൂരില്‍ നേരത്തെ അക്വിസിഷന്‍ ഓഫീസും ഒരു തഹസില്‍ദാരെയും നിയമിച്ചിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പിന്നീട് മന്ദീഭവിക്കുകയായിരുന്നു.