പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാ പരിശീലനം; വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. അഗ്‌നിശമനസേന ടെക്‌നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യൂ ആൻഡ് റിലീഫ് ടീമിനാണ് അഗ്‌നിശമന സേന പരിശീലനം നൽകിയത്. ആലുവയിൽ വെച്ചായിരുന്നു പരിശീലന പരിപാടി നടന്നത്. പരിശീലനം നൽകിയതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു.

സംഭവത്തിൽ എറണാകുളം ജില്ല ഓഫിസറോടും റീജനൽ ഓഫിസറോടും ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ വിശദീകരണം തേടിയിരുന്നു.