Fincat

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വർഷം തടവ്; മഞ്ചേരി പോക്സോ കോടതി

മലപ്പുറം: കാവനൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ശിഹാബുദ്ദീന് പത്ത് വർഷം തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി.

1 st paragraph

കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവനൂരിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയെ ശിഹാബുദ്ദീൻ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.