ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ബിജെപി പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടിൽ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.

വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെട്ടേറ്റ് എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയമുണ്ടോ എന്നുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.