Fincat

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം.

വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.

റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.