കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു ഷബീർ അലി.

ഖത്തറിൽ മൊബൈൽ ആക്‌സസറീസ് സ്ഥാപനമായ അൽ അനീസ് ഗ്രൂപ്പിന്‍റെ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഖത്തർ കെഎംസിസിയുടെ കോട്ടക്കൽ മണ്ഡലം പ്രവർത്തകൻ കൂടിയാണ് മരിച്ച ഷബീർ അലി.

സൈതലവി പരവക്കൽ ആണ്​ പിതാവ്​, മാതാവ്​ നദീറ, ഭാര്യ ബുഷ്​റ, മക്കൾ അഖിൻ മുഹമ്മദ്​, ആലിയ എന്നിവരാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന്​ കെഎംസിസി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന സമിതി അംഗങ്ങൾ അറിയിച്ചു.