മൂന്ന് മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

മലപ്പുറം ജില്ലയിൽ പലയിടത്തും ഇപ്പോൾ കനത്ത മഴ പെയ്യുകയാണ്. നിരവധി മരങ്ങൾ കടപുഴകിവീണു. മഞ്ചേരിയിൽ ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുകയാണ്. പലയിടത്തും ഗതാഗത തടസമുണ്ട്. വീടുകൾക്ക് മുകളിൽ മരം വീണു.

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മൂന്ന് ജില്ലകളിൽ കൂടി മഴമുന്നറിയിപ്പ് നൽകിയതോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളുടെ എണ്ണം എട്ടായി.