Fincat

കത്തെഴുതിവച്ച് മലപ്പുറത്ത് പൊലീസുകാരനെ കാണാതായി

മലപ്പുറം: മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പൊലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാംപിലെ മുബഷിറിനെയാണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വച്ചാണ് മുബഷീർ അപ്രത്യക്ഷനായത്.

1 st paragraph

ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്. പോവുകയാണ് ഞാൻ .നിസ്സഹായനായി.സങ്കടമില്ല,പരിഭവമില്ല.ഞാനോടെ തീരണം ഇത്. .ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും കത്തിൽ പറയുന്നുണ്ട്.

2nd paragraph

ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാൾ പോയിരിക്കുന്നത്. ഇയാൾ എവിടെയാണെന്നതിന് ഒരു സൂചനയുമില്ല, സഞ്ചരിച്ച വാഹനത്തെപ്പറ്റിയും വിവരം ലഭിച്ചിട്ടില്ല. അരീക്കോട് പൊലീസ് അന്വേഷണം തുടരുന്നു.