ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവും ആദരിക്കലും
മലപ്പുറം; ഹ്യൂമണ്‍ റൈറ്റ്‌സ് കെയര്‍ സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനവുംമനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കലും മലപ്പുറത്ത് നടന്നു.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട അധ്യക്ഷത വഹിച്ചു.സെന്ററിന്റെ ലോഗോ ചടങ്ങില്‍ വെച്ച് എം എല്‍ എ പ്രകാശനം ചെയ്തു.അഡ്വ. സൂപ്പി (ദേശമിത്ര പുരസ്‌കാരം),മോഹന്‍ ഐസക് (സേവാമിത്ര പുരസ്‌കാരം),കൊടവണ്ടി ഹമീദ് (കര്‍മ്മശേഷ്ടപുരസ്‌കാരം),സമദ് പറച്ചിക്കോട്ടില്‍ (പ്രതിഭ പുസ്‌കാരം),പി സി ഷീജ(മഹിളാ പുരസ്‌കാരം),കുഞ്ഞിമുഹമ്മദ് നാണത്ത്( ജലനിധി പുരസ്‌കാരം) എന്നിവരെയാണ് ആദരിച്ചത്.

നാലകത്ത് അഷറഫ് സ്വാഗതവും ഷീല കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയറും കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ കട്ടിലും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.