സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ചു
മലപ്പുറം; സംസ്ഥാനത്ത് യഥേഷ്ടം മദ്യം ലഭ്യമാക്കുന്ന സര്‍ക്കാരിന്റെ മദ്യ നയത്തില്‍ മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് യോഗം പ്രതിഷേധിച്ചു.സര്‍ക്കാരിന്റെ മദ്യ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
പി അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇ പി മൂസ്സക്കോയ സംസാരിച്ചു.
ഭാരവാഹികളായി കെ പി രാധ (പ്രസിഡന്റ്),സി വി ഷംസുദ്ധീന് (വൈസ് പ്രസിഡന്റ്),സി ഹനീഫ (സെക്രട്ടറി),പി കെ അനൂജ (ജോയിന്റ് സെക്രട്ടറി),ടി ഇബ്രാഹിം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.