Fincat

മക്കയിലെത്തി ഉംറ നിർവ്വഹിച്ച് എ ആർ റഹ്‌മാനും കുടുംബവും

മക്ക: ഓസ്‌കാർ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ ആർ റഹ്‌മാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. മക്കളായ റഹീമ റഹ്‌മാൻ, ഖദീജ റഹ്‌മാൻ, എ ആർ അമീൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയിരുന്നു. മക്കയുടെ മദീനയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

1 st paragraph

എല്ലാ വർഷവും ഉംറ നിർവ്വഹിക്കാൻ എത്താറുള്ള എ ആർ റഹ്‌മാന് കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷം ഉംറയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഈ വർഷം റമദാന്റെ ആദ്യ വാരത്തിൽ തന്നെ അദ്ദേഹം കുടുംബസമേതം എത്തുകയായിരുന്നു.

2nd paragraph

മക്കയിൽ വിശ്വാസികൾ കഅ്ബക്ക് ചുറ്റും വലം വെക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മക്കയിലെ അൽ മർവ്വ റയ്ഹാൻ ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് ഹക്കീമുൽ ഇസ്ലാമുമൊത്തുള്ള സെൽഫി ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹക്കീമുൽ ഇസ്ലാമാണ് ഈ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.