സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂർ എ കെ ജി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷയാണ്.