Fincat

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് പോക്സോ കേസിൽ പിടിയിലായത്.

1 st paragraph

2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽ വെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മാനസികനില തകരാറിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കിടെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

2nd paragraph

സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. എട്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ ചെയ്യുകയായിരുന്നു.