Fincat

കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന നടത്തുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി തവണ കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടും പണിനിർത്താത്ത പ്രതികളുടെ ലക്ഷ്യം പണം മാത്രം. യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടുപേർ മമ്പാട് എംഇഎസ് കോളജ് സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് (ചെമ്പൻ നാണി-60) എന്നയാളെ കഞ്ചാവ് 500 രൂപയുടെ ചെറിയ പാക്കറ്റുകളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന നടത്തി വരയാണ് പിടികൂടിയത്. എടവണ്ണ സ്റ്റേഡിയത്തിനു സമീപം വച്ചു പിടിയിലാകുമ്പോൾ 12 പൊതി കഞ്ചാവ് കൈവശമുണ്ടായിരുന്നു. എടവണ്ണ എസ്ഐ രമേശ് ബാബുവും സംഘവുമാണ് പിടികൂടിയത്.

1 st paragraph

മമ്പാട് പുള്ളിപ്പാടം സ്വദേശി വാഴയിൽ ഷൗക്കത്തി(അച്ചായൻ-45)നെ കഞ്ചാവ് വിൽപ്പനക്കിടെ മമ്പാട് ഓടായിക്കൽ സ്‌കൂളിനു സമീപത്തു വച്ചാണ് പത്തു പാക്കറ്റ് കഞ്ചാവുമായി നിലമ്പൂർ എസ്ഐ എം. അസൈനാരും സംഘവും അറസ്റ്റ് ചെയതത്. എടവണ്ണയിൽ പിടിയിലായ പള്ളിക്കണ്ടി മുഹമ്മദ് വണ്ടൂർ, നിലമ്പൂർ പൊലീസ് സ്റ്റേഷനുകളിൽ മുമ്പും നിരവധി തവണ കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടുണ്ട്.
ഇപ്പോൾ ജാമ്യത്തിലാണ്.

2nd paragraph

ഒരു വർഷം മുമ്പ് നിലമ്പൂർ പൊലീസ് പിടിയിലായി ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് വിൽപ്പന തുടർന്നു വരികയാണ്. നിലമ്പൂരിൽ പിടിയിലായ പുള്ളിപ്പാടം സ്വദേശി ഷൗക്കത്ത് മഞ്ചേരി, വണ്ടൂർ, നിലമ്പൂർ പൊലീസ്, എക്സൈസ് വകുപ്പുകളിലായി പത്തോളം തവണ പിടിയിലായി പിഴയടച്ച പ്രതിയാണ്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നു നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. അബ്രഹാം അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിലെ എസ്ഐ എം. അസൈനാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.