Fincat

സിപിഐഎം വധഭീഷണി; സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തൃശൂര്‍: മുന്‍ സിഐടിയു പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചിയില്‍ സജിയാണ് ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. ആത്മഹത്യാകുറിപ്പില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ചുമട്ട് തൊഴിലാളിയായ സജി സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചിരുന്നു.

1 st paragraph

തന്റെ മരണത്തിന്റെ ഉത്തരവാദികള്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും എല്‍സി സെക്രട്ടറിയുമാണ്. തനിക്ക് വധഭീഷണിയുണ്ട്. അതിനാല്‍ മരിക്കുന്നുവെന്നാണ് സജി ആത്മഹത്യകുറിപ്പില്‍ എഴുതിയിയിരിക്കുന്നത്.

2nd paragraph

പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി ചോദ്യം ചെയ്തതാണ് സിപിഐഎം വിരോധത്തിന് കാരണമെന്ന് മരണപ്പെട്ട സജിയുടെ സഹോദരന്‍ ബിജു പറയുന്നു. പ്രാദേശിക സിപിഐഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നുവെന്നും സജി വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബിജു പറഞ്ഞു.