കന്നിയാത്രയിൽ തന്നെ അപകടത്തിൽപ്പെട്ട് കെ സിഫ്റ്റ്
തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി സിഫ്റ്റ് സർവ്വീസ് ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്ത് വെച്ചായിരുന്നു അപകടം.
കെഎസ്ആർടിസിയുടെ ലെയ്ലാൻഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡിൽ ഇടിക്കുയായിരുന്നു. അപകടത്തിൽ ബസിന്റെ സൈഡ് മിറർ ഇളകിപോയി.
35,000 രൂപ വിലയുള്ള കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആർടിസിയുടെ വർക് ഷോപ്പിൽ നിന്ന് മറ്റൊരു സൈഡ് മിറർ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്. അപകടത്തിൽ ആളപായമില്ല.
കെഎസ്ആർടിസി കെ സ്വിഫ്റ്റ് സർവ്വീസിന് ഇന്നെലയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്തത്. വൈകിട്ട് 5.30 മുതൽ ബാഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കേരളത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം സർവ്വീസ് നടത്തിയത്.