കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

വയനാട്: കാക്കവയലില്‍ കാറും മില്‍മ ടാങ്കറും കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ മരിച്ചു. തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ഷീജ, മാതാവ് പത്മാവതി എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ഷീജയുടെയും മകന്‍ ആരവ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കോഴിക്കോട് നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ മീനങ്ങാടിയില്‍ നിന്നും വന്ന മില്‍മ ടാങ്കറിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു.