Fincat

നിലമ്പൂർ പൊലീസ് ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കുഴൽപണം പിടികൂടി

മലപ്പുറം: മതിയായ രേഖകളില്ലാതെ ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയിൽ ഷബീർ അലി(38) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

1 st paragraph

ജില്ലാ പൊലീസ് മേധാവി എസ്..സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി: സാജു.കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഇന്നു രാവിലെ 09.00 മണിയോടെ നിലമ്പൂർ പൊലീസ് സ്റ്റേഷന് മുൻവശം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. സീറ്റിന് താഴേയാണ് വലിയ രഹസ്യ അറയുണ്ടാക്കി പണം ഒളിപ്പിച്ചിരുന്നത്.

2nd paragraph

ജില്ല വഴി വ്യാപകമായി കുഴൽപണം കടത്തുന്നുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ശക്തമാക്കും. കസ്റ്റഡിയിൽ എടുത്ത പണവും കാറും കോടതിയിൽ ഹാജരാക്കും. ഇതു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും, ആദായ നികുതി വകുപ്പിനും റിപ്പോർട്ട് നൽകും.

കഴിഞ്ഞ ദിവസങ്ങളിൽ പെരിന്തൽമണ്ണ, മേലാറ്റൂർ, വാളാഞ്ചേരി , മലപ്പുറം സ്റ്റേഷനുകളിലും കുഴൽപണം പിടിച്ചെടുത്തിരുന്നു. എഎസ്ഐക അൻവർ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കർ , വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.