വികലമായ മദ്യനയം പിന്‍വലിക്കുക

മലപ്പുറം: സംസ്ഥാനത്തിന്റെ വികലമായ  മദ്യനയം  പിന്‍വലിക്കണമെന്ന് മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി   യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് മൗലവി  യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ഇ ഒ  ജോസഫ് മദ്യനയത്തിനെതിരായ വിവിധ സമരപരിപാടികളെ കുറിച്ച് വിശദീകരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ഏട്ടന്‍ ശുകപുരം, ബേബി മോഹനന്‍,അബ്ബാസലി ,കെ.പി. മണികണ്ഠന്‍മാസ്റ്റര്‍, വി എന്‍ ഹരിദാസന്‍, ഇ സത്യന്‍, സി എ റസാഖ,് എ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
 ഭാരവാഹികളായി പി.കെ. നാരായണന്‍ (പ്രസിഡന്റ് ),


മുകുന്ദന്‍ മേലേടത്ത്,കെ മൊയ്തീന്‍ കുട്ടി (വൈസ് പ്രസിഡന്റുമാര്‍), എ അബ്ദുള്‍ റഷീദ് (ജനറല്‍ സെക്രട്ടറി),
 കെ പി മണികണ്ഠന്‍ മാസ്റ്റര്‍,പി പി മുജീബ്‌റഹ്മാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),സി എ റസാഖ് (ട്രഷര്‍), വര്‍ഗ്ഗീസ് തണ്ണിനാല്‍ (ഓര്‍ഗനൈസര്‍) എന്നിവരെ  യോഗം തിരഞ്ഞെടുത്തു.