Fincat

സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

പാണ്ടിക്കാട്: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്.

1 st paragraph

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി മരിച്ച കിടക്കുന്നത് കണ്ടത്.

2nd paragraph

ഒഴിവ് സമയങ്ങളില്‍ ഷാമിലും സോപ്പ് പൊടി നിര്‍മാണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇതിനിടെയാകാം അപകടം നടന്നതെന്നാണ് നിഗമനം. അഗ്നിശമന സേന, പൊലീസ്, ട്രോമ കെയര്‍, നാട്ടുകാര്‍ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഷാമില്‍. മാതാവ്: സൗദാബി, സഹോദരങ്ങള്‍: മിന്‍ഹ, അഷ്മില്‍. ജുന്‍ഹ