Fincat

ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ, പ്രതി ഒളിവിൽ

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്.

1 st paragraph

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവർ ഗുരുതരാവസ്ഥയിലാണ്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പൊലീസ് അറിയിച്ചു.

2nd paragraph

പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.