Fincat

ചമ്രവട്ടം സ്വദേശി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു


മലപ്പുറം: ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

1 st paragraph

ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി). മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കെ ടി ജലീല്‍ എംഎല്‍എ ഇടപെട്ട് നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.