Fincat

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു

പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

1 st paragraph

വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് വീടിനു പിറകിലുള്ള റബർ തോട്ടത്തിൽ വച്ച് ഹംസ മരക്കഷണംകൊണ്ട് ആയിഷയുടെ തലയക്ക് അടിക്കുകയായിരുന്നു. പ്രതി പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.

2nd paragraph

ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. മക്കൾ: അഫ്‌ന, അഫ്‌നാൻ.