Shobhika

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് പയ്യനാട് ഭാഗത്ത് നിന്നുള്ള മെയിൻ ഗെയ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവർക്കുമുള്ള പാർക്കിംഗ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടർ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയോ, ബാങ്ക് വഴി സീസൺ ടിക്കറ്റോ എടുക്കാത്തവർക്ക് ടിക്കറ്റ് കൗണ്ടർ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാൻ കഴിയും. ഓൺലൈൻ ടിക്കറ്റ് എടുത്തവർ അതിന്റെ കോപ്പിയും സീസൺ ടിക്കറ്റ് കൈവശമുള്ളവർ സീസൺ ടിക്കറ്റിന്റെ കോപ്പിയും കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവർക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം ലഭിക്കില്ല.

1 st paragraph

ഗാലറി ടിക്കറ്റ് എടുത്തവർക്ക് നാല് എന്ററി പോയിന്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. കസേര ടിക്കറ്റിന് രണ്ടും, വി.ഐ.പി കസേര ടിക്കറ്റിന് ഒന്നും എന്ററി പോയിന്റാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. മെയിൻ ഗെയിറ്റ് വഴി മത്സരത്തിനുള്ള താരങ്ങൾക്കും ഒഫീഷ്യൽസിനും, എ.ഐ.എഫ്.എഫ് പ്രതിനിധികൾക്കും, ഓർഗനൈസിംഗ് കമ്മിറ്റിയിലെ പ്രമുഖർക്കും, മെഡിക്കൽ ടീമിനും മാത്രമായിരിക്കും പ്രവേശനം.
കോട്ടപ്പടി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്കായി പ്രത്യേകം പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരൂർ, പരപ്പനങ്ങാടി റോഡിലൂടെ വരുന്നവർക്ക് വലിപറമ്പ് ബൈപാസ് റോഡിൽ പ്രത്യേകം പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് റോഡിൽ വാറങ്ങോട് (ആർ.ടി.ഒ. ടെസ്റ്റിംഗ് ഗ്രൗണ്ട്) പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി ഗസ്റ്റ് എന്നിവർക്കായി ഗവ. ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം. ഗെയിറ്റ് 2,5 എന്നിവയിലൂടെയായിരിക്കും മത്സരം കാണാനെത്തുന്നവർക്ക് പ്രവേശനം.

2nd paragraph