Fincat

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്.

ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. ആതിഥേയരായ കേരളത്തിന്റെ ആദ്യമത്സരവും ഇന്നാണ്. രാജസ്ഥാൻ ആണ് കേരളത്തിന്റെ എതിരാളികൾ. രാത്രി എട്ട് മണിക്ക് പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ചാണ് രാജസ്ഥാൻ മലപ്പുറത്തെത്തിയത്. അതുകൊണ്ട് തന്നെ അതേപ്രകടനം ആവർത്തിച്ചാൽ കേരളത്തിന് മത്സരം കടുത്തതാവുമെന്ന് ഉറപ്പാണ്.