Fincat

കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ നടന്ന വൻ സ്വർണവേട്ടയിൽ മൂന്ന് യാത്രക്കാരടക്കം 10 പേർ പോലീസ് പിടിയിലായി. രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരെ പോലീസാണ് പിടികൂടിയത്.

1 st paragraph

ശരീരത്തിൻ്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് വെച്ചാണ് യാത്രക്കാർ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയായ ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണവുമായി പിടിയിലായത്. മൂവരെയും സ്വീകരിക്കാനെത്തിയവരെയും പോലീസ് പിടികൂടി. ഇവരുടെ മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

2nd paragraph

കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് സ്വർണവുമായി പുറത്തിറങ്ങുന്ന യാത്രക്കാരെ പോലീസ് പിടികൂടുന്ന സംഭവം കൂടി വരികയാണ്. ഇത് പതിമൂന്നാം തവണയാണ് പോലീസ് എയ്‌ഡ്‌ പോസ്റ്റ് തുടങ്ങിയ ശേഷം സമാനരീതിയിൽ സ്വർണം പിടികൂടുന്നത്. ആറ് മാസം മുൻപാണ് കരിപ്പൂരിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം കരിപ്പൂരിൽ രണ്ട് കിലോക്കടുത്ത് സ്വർണം ഷാർജയിൽ നിന്നും ബഹ്‌റൈനിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു. ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ശാരീരത്തിന്‍റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിലിരുന്നു സ്വർണം. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉരുളകളാക്കിയാണ് ശരീരത്തിനുള്ളിൽ സൂക്ഷിച്ചിരുന്നത്. അതേസമയം കരിപ്പൂർ കേന്ദ്രീകരിച്ച് ഈ അടുത്ത കാലത്ത് ശരീരത്തിന് അകത്ത് വച്ച് സ്വർണ്ണം കടത്തുന്ന രീതി വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.