വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് മരണപ്പെട്ടു.
പാലക്കാട്: പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍.എസ്.എസ് നേതാവിന് വെട്ടിക്കൊന്നു. ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതിനുപിന്നാലെയാണ് മരണം.
മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖാണ് ശ്രീനിവാസന്‍. രണ്ടുബൈക്കിലെത്തി അഞ്ചുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.
പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയിലണ് സംഭവം. ഇന്നലെയാണ് ജില്ലയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുന്‍പാണ് മറ്റൊരു കൊലപാതകം.